കണ്ണൂര്‍: കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്. പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിഴുത് മാറ്റുന്നതിനിടെ തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
0 Comments