കണക്കുകളിൽ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷൻ ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റർ ചെയ്തത് മുതലുള്ള ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്. ഐ എം എ ക്ക് കീഴിലെ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് ഗസ്റ്റ് ഹൗസ് എന്നിവയുടെ വരുമാനവും പരിശോധിക്കും.
1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരമാണ് ഐ എം എ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപസ്ഥാപനങ്ങളായ ഇമേജിനും പെപ്സിനും പെരിയാർ ഹൗസിനും രജിസ്ട്രേഷൻ ഇല്ലെന്നാണ് ഐ ജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാപാര താല്പര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്‌തെങ്കിലും ഐ എം എ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ജി എസ് ടി ഇന്റലിജൻസിന്‍റെ കണ്ടെത്തൽ
0 Comments