FLASH NEWS

6/recent/ticker-posts

ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു: 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവിൽ


പാനൂർ : തൃപ്പങ്ങോട്ടൂരിൽ വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ.

അപസ്മാരം ഉൾപ്പെടെ ഉണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്-റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗം ചികിത്സയിൽ തുടരുകയാണ്.

ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹ ആഘോഷത്തിന് ഇടയിലാണ് ഉഗ്ര ശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ഒപ്പം ബാന്റ് സെറ്റും ഉണ്ടായിരുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിന് ഇടെയാണ് വൻ ശബ്ദമുളള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആഘോഷം നടത്തിയത്. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മകൾക്ക് നീതി കിട്ടണമെന്നും കല്യാണ ആഘോഷ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിൻ്റെ പിതാവ് അഷ്റഫ് പറയുന്നു.

Post a Comment

0 Comments