FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ ജീപ്പിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം



കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. 

അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്. 


Post a Comment

0 Comments