FLASH NEWS

6/recent/ticker-posts

ജമ്മു കശ്മീരിലെ അജ്ഞാത രോഗം; ദുരൂഹ മരണങ്ങളില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം


ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളില്‍ ഉന്നതല അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുതിർന്ന ഉദ്യോഗസ്ഥനാകും സമിതിയെ നയിക്കുക. ആരോഗ്യം, കുടുംബക്ഷേമം, കൃഷി, ജലവിഭവ , രാസവസ്തു, വളം മന്ത്രാലയങ്ങളിലെ വിദഗ്ധരും സമിതിയിലുണ്ടാകും.

വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ വിദഗ്ധരും ഫോറൻസിക് സയൻസ് ലാബം സംവിധാനവും ഒപ്പമുണ്ടാകും. ആറ് ആഴ്ചയ്‌ക്കിടെ ദുരൂഹ സാഹചര്യത്തില്‍ 16 പേരാണ് മരിച്ചത്.

ഡിസംബർ ഏഴ് മുതലാണ് ബുധാല്‍ ഗ്രാമത്തില്‍ അസ്വാഭാവിക മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അജ്ഞാത രോഗം പിടിപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. കടുത്ത പനി, തല കറക്കം, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചികിത്സയ്‌ക്കെത്തി ദിവസങ്ങള്‍ക്കകം ഇവർ മരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവർ 45 ദിവസത്തിനുള്ളില്‍ മരിച്ചതായാണ് റിപ്പോർട്ട്.

ഒന്നര കിലോമീറ്റർ‌ ചുറ്റളവില്‍‌ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് മരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പകർച്ച വ്യാധികയോ ബാക്ടീരിയ ഫംഗസ് ബാധയോ അല്ല കാരണമെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചിരുന്നു.

Post a Comment

0 Comments