FLASH NEWS

6/recent/ticker-posts

ആറളം ഫാമിൽ തീപ്പിടിത്തം

ഇരിട്ടി: ആറളം ഫാമിൽ തീപ്പിടിത്തം. ബ്ലോക്ക് പതിമൂന്നിൽ 55 ലെ അഞ്ച് ഏക്കറോളം സ്ഥലം കത്തി നശിച്ചു.  വീടുകൾ ഇല്ലാതിരുന്ന സ്ഥലം ആയതിനാൽ ദുരന്തം ഒഴിവായി. ഇരിട്ടി അഗ്നിരക്ഷാ നിലയം സേനാംഗങ്ങളും വനപാലകരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയോടെയാണ് ഈ മേഖലയിലെ അടിക്കാടുകളിൽ തീ ഉയരുന്നത് ആറളം ആർ ആർ ടി വനം സേനാംഗങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ശ്രദ്ധയിൽ പെടുന്നത്.

വനപാലകർ ആദ്യം തന്നെ തീ അണക്കാൻ ശ്രമം തുടങ്ങിയിരുന്നു. അഗ്നിരക്ഷാ സേന കൂടി എത്തി ജനവാസ കേന്ദ്രങ്ങളിലേക്കു പടരും മുൻപ് തീ അണയ്ക്കാൻ ആയതാണ് രക്ഷയായത്. വനത്തോട് ചേർന്ന ഫാം മേഖലയിൽ ആയിരുന്നു തീപിടിത്തം. ഭൂരഹിതരായ ആദിവാസികൾക്ക് നൽകിയ ഭൂമിയിൽ കൈവശക്കാർ എത്താത്തതിനാൽ പുല്ലും അടിക്കാടും നിറഞ്ഞിട്ടുണ്ട്. ഇരിട്ടി അഗ്നിരക്ഷ നിലയം അസി. സ്റ്റേഷൻ ഓഫിസർ സി പി ബൈജു, എഫ്ആർഒ ഡ്രൈവർമാരായ ഇ ജെ മത്തായി, ഷാലോ സത്യൻ, എഫ്ആർഒ ആർ അനീഷ്, ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ, എ സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. എസ് ടി പ്രമോട്ടർമാരായ ആർ ജോയൽ, കെ കെ സനോജ്, അനൂപ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

0 Comments