മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒരു വയസുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഷാഹുൽ ഹമീദ്- ഷക്കീല ദമ്പതികളുടെ കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം. കൈവിരൽ മുറിഞ്ഞു ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് 20 മിനുട്ട് കഴിഞ്ഞും ചികിത്സ ലഭ്യമായില്ല. 20 മിനുട്ടോളം രക്തം ഒലിച്ചു കരയുന്ന കുഞ്ഞുമായി ആശുപത്രിയിൽ തുടർന്നു. കുട്ടിക്കൊപ്പം താനും കരയണോ ? കുട്ടിയുടെ കൈ പച്ചക്ക് തുന്നുമെന്ന് ഡോക്ടർ പറഞ്ഞുവെന്നും മാതാവ് ഷക്കീല പറഞ്ഞു. ചികിത്സ നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെതിരെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസ് എടുത്തെന്നും പരാതിയുണ്ട്. വിഷയത്തിൽ ഡിഎംഒ അന്വേഷണം നടത്തുന്നുണ്ടെന്നാണ് ആശുപത്രിയുടെ വിശദീകരണം.
0 Comments