FLASH NEWS

6/recent/ticker-posts

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ച സംഭവം ; രണ്ട് പേർ പിടിയിൽ

കണ്ണൂർ: ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി മാർട്ടിൻ എന്നിവരാണ് പിടിയിലായത്. രാമപുരം ഐങ്കൊമ്പിൽ വെച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിൻ അടക്കം പോലീസ് പിടികൂടുന്നത്. രാമപുരം എസ്.എച്ച്.ഓ. അഭിലാഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ക്രെയിൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷ്ടിച്ച് കൊണ്ടുപോയത്.  ശനിയാഴ്ച രാത്രി ജോലിക്ക് ഉപയോഗിച്ച ശേഷം എംഎംയുപി സ്‌കൂളിന്റെ മതിലിനോട് ചേർത്ത് പാർക്ക് ചെയ്ത ശേഷം ഓപ്പറേറ്റർ ഉറങ്ങാൻ പോയിരുന്നു. രാവിലെ ഏഴ് മണിക്ക് അടുത്ത ഓപ്പറേറ്റർ എത്തിയപ്പോഴാണ് ക്രെയിൻ മോഷണം പോയ വിവരം അറിയുന്നത്. കുപ്പം പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് രണ്ടംഗ സംഘം ക്രെയിൻ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Post a Comment

0 Comments