FLASH NEWS

6/recent/ticker-posts

കാട്ടുപന്നി കുറുകെ ചാടി; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്


കഴിഞ്ഞ ദിവസം മരണപ്പെട്ട തേര്‍ത്തല്ലി മേരിഗിരിയിലെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ വെള്ളോറ പെരിങ്ങാല ഇറക്കത്തിലായിരുന്നു. അപകടം നടന്നത്.

പയ്യന്നൂരിലെ സ്റ്റുഡിയോ ഉടമയായിരുന്ന തോമസിന്റെ ഭാര്യ ഡെല്‍മി(45)ക്കാണ് പരിക്കേറ്റത്.
യാത്രക്കിടെ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞാണ്ഗുരുതര പരിക്കേറ്റത്.

അബോധാവസ്ഥയില്‍ റോഡരികില്‍ കാണപ്പെട്ട യുവതിയെ വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി മംഗലാപുരത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Post a Comment

0 Comments