പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന ഗെയിൽ സിറ്റി ഗ്യാസ് പദ്ധതി മാഹിയിലേക്കും. ഇതിനായുള്ള പൈപ്പിടൽ പ്രവൃത്തിക്ക് തുടക്കമായി. മേലെചൊവ്വ മുതൽ മാഹി വരെയുള്ള 30 കിലോ മീറ്ററിൽ പാചകവാതകം എത്തിക്കുന്നതിനായുള്ള പൈപ്പിടൽ പ്രവൃത്തിക്കാണ് തുടക്കമായത്.
കൂടാതെ ജില്ലയുടെ കൂടുതൽ ഭാഗങ്ങളിലേക്കും പൈപ്പ് വഴി പാചക വാതകം എത്തിക്കുന്നതിനുള്ള നടപടികൾ ഗെയിൽ അധികൃതർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ് ലൈൻ നീട്ടുന്ന ജോലികളും തുടങ്ങി.
0 Comments