FLASH NEWS

6/recent/ticker-posts

അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂർ: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ഇ-സേവ്’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പൊതു ജനങ്ങളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ജില്ലയിൽ പത്തോളം കേന്ദ്രങ്ങളിൽ പരിശോധന നടന്നു.

സേവനങ്ങള്‍ക്കായി അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ പൊതു ജനങ്ങളില്‍ നിന്ന് അമിത തുക ഈടാക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന.


Post a Comment

0 Comments