കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.
0 Comments