മട്ടന്നൂർ : ചാവശ്ശേരിപ്പറമ്പിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചാവശ്ശേരിപ്പറമ്പിലെ ഐസിൻ ആദമാണ് മരിച്ചത്.
സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി കെ മുബഷീറയെ (23) ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെ ആണ് അപകടം.
ചാവശ്ശേരിപ്പറമ്പിൽ നിന്ന് പത്തൊൻപതാം മൈലിലേക്ക് പോകുക ആയിരുന്ന സ്‌കൂട്ടറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയടിക്കുകയായിരുന്നു.
മുബഷീറയെയും ഐസിനെയും ഉടനെ തന്നെ മട്ടന്നൂരിലെ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഐസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
0 Comments